ന്യൂഡൽഹി: ലൈവ് ബ്രോഡ്കാസ്റ്റിംഗിനിടെ ട്വിറ്ററിൽ ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കിക്കൊണ്ട് ജിയോ ടാഗ് നൽകിയ സംഭവത്തിൽ ക്ഷമാപണം നടത്തി ട്വിറ്റർ. പാർലമെന്ററി സമിതിയ്ക്ക് മുൻപാകെയാണ് ട്വിറ്റർ രേഖാമൂലം ക്ഷമാപണം നടത്തിയത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
സംഭവത്തിൽ വിശദീകരണം നൽകണമെന്ന് പാർലമെന്റ് സമിതി ട്വിറ്ററിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ ക്ഷമാപണം നടത്തിയത്. ലേയിലുള്ള ഹാൾ ഓഫ് ഫെയിം യുദ്ധസ്മാരകത്തിൽ നിന്നും നാഷണൽ സെക്യൂരിറ്റി അനലിസ്റ്റായ നിതിൻ ഗോഖലെ പങ്കുവെച്ച ലൈവ് ബ്രോഡ്കാസ്റ്റിനിടെയാണ് ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കി ട്വിറ്റർ ടാഗ് നൽകിയത്.
ഈ വീഡിയോയുടെ ലൊക്കേഷൻ ടാഗ് ചെയ്ത് നൽകിയത് ജമ്മു കശ്മീർ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്നായിരുന്നു. ട്വിറ്ററിന്റെ നടപടി വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.