ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തിനിടെ മരിച്ചത്. നാല് ദിവസം മുമ്പാണ് ആശുപത്രിയിലെത്തിയത്. ഇന്നാണ് ശസ്ത്രക്രിയ പറഞ്ഞിരുന്നത്.
എന്നാൽ വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കി. പുറത്തെടുത്തപ്പോൾ തന്നെ കുഞ്ഞുങ്ങൾ മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിന് ശേഷം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കാനിരിക്കെയാണ് സംഭവം.