ജയ്പൂര്‍: രാജസ്ഥാനില്‍ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. ബുധനാഴ്ച രാവിലെ ബാര്‍മര്‍-ജോദ്പുര്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്. രാവിലെ പത്ത് മണിയോടെ ബലോത്രയില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. തെറ്റായ ദിശയില്‍ കയറിവന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ ബസില്‍ തീപടര്‍ന്നുവെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ബസ് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു
പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. 25 പേരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ള യാത്രക്കാരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.