ഇരുചക്ര – മുച്ചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി ഈ രംഗത്തെ ആദ്യത്തെ ആധുനിക റെട്രോ മോട്ടോർസൈക്കിളായ ടിവിഎസ് റോണിൻ കേരളത്തിൽ അവതരിപ്പിച്ചു. പ്രീമിയം ലൈഫ് സ്റ്റൈൽ വിഭാഗത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമാണിത്. ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിൽ സ്റ്റൈല്‍, സാങ്കേതികവിദ്യ, റൈഡിംഗ് അനുഭവം എന്നിവ ഉപയോഗിച്ചാണ് ടിവിഎസ് റോണിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ടിവിഎസിന്റെ 110 വർഷം പഴക്കമുള്ള പാരമ്പര്യം, അത്യാധുനിക സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവയാണ് ടിവിഎസ് റോണിന്റെ ലോഞ്ചിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ടിവിഎസ് റോണിന്റെ വൈവിധ്യമാർന്ന സവിശേഷതകൾ സവിശേഷമായ രൂപകൽപ്പനയും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ച് സമ്മർദ്ദ രഹിത റൈഡിംഗ് അനുഭവം ഉറപ്പാക്കുന്നു. ആകർഷകമായ സാങ്കേതികവിദ്യയും ഡ്യുവൽ-ചാനൽ എബിഎസ്, വോയ്സ് അസിസ്റ്റൻസ്, മെച്ചപ്പെട്ട കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളും ഉൾക്കൊള്ളുന്ന ആദ്യത്തെ മോട്ടോർസൈക്കിൾ കൂടിയാണിത്. ഇതിന് പുറമെ ലോകോത്തര ബ്രാന്‍ഡഡ് മെര്‍ച്ചന്റൈസും ഇഷ്ടാനുസൃത ആക്സസറികളുടെ ഒരു പ്രത്യേക നിരയും, വാഹനത്തിന്റെ സംവിധാന രീതിയെ കുറിച്ചുള്ള രൂപരേഖ, എക്സ്പീരിയന്‍സ് പ്രോഗ്രാം എന്നിവയും ആദ്യമായി ടിവിഎസ് റോണിൻ അവതരിപ്പിക്കും.