മുംബൈ: ടെലിവിഷന്‍ നടി തുനിഷ ശര്‍മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹനടൻ ഷീസാൻ മുഹമ്മദ് ഖാൻ പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ. ഇരുവരും പ്രണയത്തിലായിരുന്നെന്നും വേർപിരിഞ്ഞതാണ് തുനിഷയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് വിവരം.
നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ സാധ്യതകളും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരേ കേസെടുത്തത്. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായ തുനിഷ മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് സെറ്റിൽ നിന്നുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
‘ആലിബാബ: ദസ്താൻ-ഇ-കാബൂൾ’ എന്ന സീരിയലിന്റെ സെറ്റിലെ മുറിയിലാണ് തുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരം കഴിഞ്ഞിട്ടും മുറിയിൽ നിന്നും പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് തുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.