മുംബൈ: ടെലിവിഷൻ നടി തുനിഷ ശർമ്മ(20) സീരിയൽ സെറ്റിൽ മരിച്ച നിലയിൽ. അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സെറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്.
ആലി ബാബ ദാസ്താൻ ഇ കാബൂൾ എന്ന പരമ്പരയിൽ ഷെഹ്സാദി മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുവരികയായിരുന്നു. ഭാരത് കാ വീർ പുത്ര – മഹാറാണാ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് തുനിഷ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. ചക്രവർത്തിൻ അശോക സാമ്രാട്ട്, ഗബ്ബാർ പൂഞ്ച് വാലാ, ഷേർ-ഇ-പഞ്ചാബ്: മഹാരാജാ രഞ്ജിത് സിംഗ്, ഇന്റർനെറ്റ് വാലാ ലവ്, സുബ്ഹാൻ അല്ലാ തുടങ്ങിയവയാണ് തുനിഷയുടെ ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകൾ.
പരമ്പരയ്ക്ക് പുറമെ ഏതാനും ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും തുനിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാർ ബാർ ദേഖോയിൽ കത്രീന കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് തുനിഷയായിരുന്നു. ഫിത്തൂർ, കഹാനി 2, ദബാംഗ് 3 എന്നിവയാണ് മറ്റ് ചിത്രങ്ങൾ.