ന്യൂയോർക്ക്: അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാൻ പോൺ താരം സ്റ്റോമി ഡാനിയേൽസിന് പണം നൽകിയ കേസിൽ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രത്യേക ശിക്ഷ വിധിച്ച് കോടതി. കേസിൽ ന്യൂയോർക്ക് കോടതി ട്രംപിനെ നിയമപരമായി കുറ്റവാളിയായി പ്രഖ്യാപിച്ചു. എന്നാൽ നിരുപാധികമായി വിട്ടയക്കുന്നതായി ഉത്തരവിട്ടു. അതിനാൽ ട്രംപിന് ജയിൽ ശിക്ഷയോ പിഴയോ ഇല്ല. 20ന് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കാനിരിക്കെയാണ് ചരിത്ര വിധി. ഇതോടെ കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട ആദ്യ യു.എസ് പ്രസിഡന്റായി മാറിയിരിക്കുകയാണ് ട്രംപ്. വെർച്വലായിട്ടാണ് ട്രംപ് കോടതിയിൽ ഹാജരായത്. കേസിൽ ശിക്ഷ വൈകിപ്പിക്കണമെന്ന ട്രംപിന്റെ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ട്രംപ് അഭിഭാഷകൻ മുഖേന സ്റ്റോമിക്ക് 1,30,000 ഡോളർ നൽകിയത്. തുക ഇലക്ഷൻ നിയമങ്ങൾക്ക് വിരുദ്ധമായി ബിസിനസ് ചെലവാക്കി കാണിച്ചുള്ള രേഖകളാണ് കുരുക്കായത്. കുറ്റം മറയ്ക്കാൻ വ്യാജരേഖകൾ നിർമ്മിച്ചതടക്കം 34ചാർജുകളിലും ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.നാല് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിന് മേൽ ചുമത്തപ്പെട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ 15നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മേയിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിവിധ നിയമ തടസങ്ങൾ മുൻനിറുത്തി ശിക്ഷാ വിധി വൈകുകയായിരുന്നു. അതേ സമയം, ട്രംപ് ഇപ്പോഴും കുറ്റങ്ങൾ നിഷേധിക്കുന്നു. ഡെമോക്രാറ്റുകളുടെ വേട്ടയാടലിന് ഇരയാണ് താനെന്നും പറയുന്നു. രഹസ്യങ്ങൾ വെളിപ്പെടുത്തില്ലെന്ന കരാർ (നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റ് ) പ്രകാരം ട്രംപ് സ്റ്റോമിയ്ക്ക് പണം നൽകിയത് നിയമവിരുദ്ധമല്ല. എന്നാൽ, തുക ഇലക്ഷൻ നിയമങ്ങൾക്ക് വിരുദ്ധമായി ബിസിനസ് ചെലവാക്കി കാണിച്ചതാണ് വിനയായത്.
Trending
- ഖാലിദ് ബിൻ ഹമദ് എൻഡുറൻസ് റേസ്; ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ചു
- ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങി; സ്പേഡെക്സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായി.
- വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി, സ്വകാര്യദൃശ്യങ്ങൾ പകർത്തി 41.52 ലക്ഷം തട്ടിയെടുത്തു, യുവതിയും സുഹൃത്തും പിടിയിൽ
- ഇന്ത്യൻ സ്കൂൾ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങുന്നുപ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികൾ ജനവരി 23ന് നടക്കും
- 16-ാം വയസ് മുതൽ പീഡനം; കൊല്ലത്ത് പോക്സോ കേസിൽ യുവാവ് പിടിയിൽ
- സ്മാർട്ട് ഫോൺ വാങ്ങി നൽകാത്തതിന് യുവാവ് ആത്മഹത്യ ചെയ്തു; അതേ കയറിൽ പിതാവും തൂങ്ങിമരിച്ചു
- കായികതാരമായ പെണ്കുട്ടിക്ക് പീഡനം: വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
- വിക്കറ്റ് കീപ്പറായി സഞ്ജു, ഇംഗ്ലണ്ട് ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു