
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനം സൗദി അറേബ്യയില്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വാങ്ങാന്‍ സൗദി തയാറായാല്‍ തന്റെ ആദ്യ സന്ദര്‍ശനം ആ രാജ്യത്താക്കുന്ന കാര്യം ആലോചിക്കുമെന്ന് അധികാരത്തിലേറിയതിന്റെ ആദ്യ ദിവസം തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. തന്റെ മുന്‍ ഭരണകാലത്ത് 450 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സൗദി കരാറുണ്ടാക്കിയ കാര്യം അദ്ദേഹം അനുസ്മരിക്കുകയും ചെയ്തിരുന്നു.
സൗദി വീണ്ടും 450 അല്ലെങ്കില്‍ 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തയാറായാല്‍ അമേരിക്ക പണപ്പെരുപ്പം ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ വ്യാപാരവും നിക്ഷേപവും കുറഞ്ഞത് 600 ബില്യണ്‍ ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ സൗദി അറേബ്യ പദ്ധതിയിടുന്നതായി സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.
