വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രംപിന്റെ പ്രതിദിന വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെയാണ് വൈറ്റ്ഹൗസിന് പുറത്തുള്ള റോഡില്‍ വെടിവെപ്പുണ്ടായത്. ഒറ്റയ്ക്കെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുവീഴ്ത്തിയെന്നും നില ഗുരുതരമാണെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. പരിക്കേറ്റ ഒരു സുരക്ഷാ ഉദ്യോഗസ്ഥനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://twitter.com/i/status/1292946721509715968
വൈറ്റ്ഹൗസിന്റെ സുരക്ഷയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരായ ആര്‍ക്കും വെടിയേറ്റിട്ടില്ലെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന ഉടനെ പ്രസിഡന്റിനെ സുരക്ഷിത ഇടത്തേയ്ക്ക് മാറ്റി.
സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക