വാഷിങ്ടൻ: ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തമായി പ്രതിഷേധങ്ങളെ അവഗണിച്ചും, ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്തിനു വിരാമമിട്ടും പ്രസിഡന്റ് ട്രംപ് സുപ്രീം കോടതി ജഡ്ജിയെ പ്രഖ്യാപിച്ചു. ഷിക്കാഗോ യുണൈറ്റഡ് സ്റ്റേറ്റ്സ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ സെവന്‍ത്ത് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ സെവന്‍ത്ത് കോര്‍ട്ട് ജഡ്ജിയായിരുന്ന അമി കോണി ബാരെറ്റിനയാണു ട്രംപ് നാമനിർദേശം ചെയ്തത്.
ശനിയാഴ്ച പെൻസിൽവാനിയാൽ സംഘടിപ്പിച്ച തിരെഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിലാണ് യുഎ സ് സുപ്രീം കോടതി ജഡ്ജിയായിരുന്ന റൂത്ത് ഗിൻസ്ബെർഗ് അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കു അമി കോണി ബാരറ്റിനെ ട്രംപ് നാമനിർദേശം ചെയ്തത്.
48 വയസ്സുള്ള അമി ബാരറ്റ് കത്തോലിക്ക വിശ്വാസിയാണ്. ഗർഭഛിദ്ര കേസുകൾക്ക് എതിരെ ശക്തമായ നടപടി എടുത്താണ് ശ്രദ്ധേയയാകുന്നത്. ഗർഭഛിദ്രം നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരെ ബാരറ്റ് ശക്തമായിനിലകൊണ്ടതോടെ തീവ്ര മത വിശ്വാസികൾക്കും പ്രിയങ്കരിയായി മാറിയിരുന്നു. എന്നാൽ 2017–ൽ സത്യപ്രതിജ്ഞാ ചടങ്ങിൽതന്നെ, തന്റെ വ്യക്തിപരമായ വീക്ഷണങ്ങൾ ജഡ്ജി എന്ന കടമ നിർവഹിക്കുന്നതിൽ നിന്ന് തന്നെ തടയില്ലെന്ന് ബാരറ്റ് പ്രഖ്യാപിച്ചിരുന്നു.
ഞാൻ ഒരു വിശ്വാസിയാണോ എന്നു ചോദിച്ചാൽ അതേ എന്നായിരിക്കും എന്റെ ഉറച്ച മറുപടി. എന്നാൽ കോടതിയിൽ നീതി നിർവഹിക്കുന്നതിൽ നിന്ന് എന്റെ വിശ്വാസം എന്നെ തടയില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു– ബാരറ്റ് വ്യക്തമാക്കി. ട്രംപ് നടപ്പിലാക്കിയ കുടിയേറ്റ വിരുദ്ധ നിയമങ്ങളെ ശക്തമായി പിന്തുണച്ചിട്ടുണ്ട് ബാരറ്റ്. വ്യാപകമായി തോക്കുകൾക്ക് ലൈസൻസ് കൊടുക്കാനുള്ള നീക്കത്തെയും ബാരറ്റ് പിന്തുണച്ചിരുന്നു. കഴിഞ്ഞ വർഷം കോളജിൽ ലൈംഗിക പീഡന കുറ്റം ആരോപിക്കപ്പെട്ട വിദ്യാർഥിക്ക് തന്റെ ഭാഗം അവതരിപ്പിക്കാൻ അവസരം നൽകിയ സംഭവത്തിലും ബാരറ്റ് നിർണായക പങ്കാണ് വഹിച്ചത്.