വാഷിംഗ്ടന്‍ ഡിസി: ജനുവരി ആറിന് യുഎസ് ക്യാപ്പിറ്റോളിലേക്ക് ഇരച്ചു കയറിയവരെ വാനോളം പുകഴ്ത്തി ട്രംപ്. ഫോക്സ് ന്യൂസിന്റെ പരിപാടിയില്‍ പങ്കെടുത്ത അവസരത്തിലാണ് ട്രംപ് അഭിപ്രായ പ്രകടനം നടത്തിയത്.
ജനുവരി ആറിന് വാഷിങ്ടനില്‍ ട്രംപ് നടത്തിയ പ്രസംഗത്തിനു ശേഷമായിരുന്നു ട്രംപിന്റെ അനുയായികള്‍ ക്യാപ്പിറ്റോള്‍ ഹില്ലിലേക്ക് ഇരച്ചുകയറിയത്. ഇലക്ട്രറല്‍ കോളേജ് ഫലം പ്രഖ്യാപിക്കുന്നതിനു കോണ്‍ഗ്രസ് ചേര്‍ന്നിരുന്ന സമയത്തായിരുന്നു ഇത്.
ഹാളിലേക്ക് പ്രവേശിച്ചവരെ ദേശഭക്തരും, സമാധാന കാംഷികളുമാണെന്നാണു ട്രംപ് വിശേഷിപ്പിച്ചത്. നൂറു കണക്കിനു പേര് ഇതിനോടനുബന്ധിച്ചു അറസ്റ്റിലാകുകയും അഞ്ചു പേരുടെ ജീവന് നഷ്ടപ്പെടുകയും ചെയ്തു. യുഎസ് ഹൗസ് ട്രംപിനെ ഇംപിച്ച് ചെയ്യാന്‍ തീരുമാനിച്ചുവെങ്കിലും റിപ്പബ്ലിക്കന്‍സിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സെനറ്റില്‍ ഇംപീച്ച്മെന്റ് നീക്കം പരാജയപ്പെടുകയായിരുന്നു. ജനുവരി ആറിന് മാര്‍ച്ചില്‍ പങ്കെടുത്ത എയര്‍ഫോഴ്സ് വെറ്ററല്‍ ആഷ്ലി ബബിറ്റിനെ ഇന്നസന്റ്, വണ്ടര്ഫുള്, ഇന്‍ക്രെഡിബള്‍ വനിത എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മാര്‍ച്ചില്‍ പങ്കെടുത്തവരുടെ എണ്ണം പോലും എനിക്ക് അവിശ്വസനീയമായിരുന്നുവെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.