
മനാമ: ബഹ്റൈനില്‍ സഹോദരന് മരിച്ചെന്ന് വ്യാജ പ്രചാരണം നടത്തി ബിസിനസുകാരന് 5 ലക്ഷം ഡോളറിന്റെ ലൈഫ് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി.
മരിച്ചെന്നു പറയപ്പെടുന്നയാള്‍ വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. 2023 ഏപ്രില്‍ മാസത്തിലാണ് ഇയാള്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തത്. നോമിനിയായി ഭാര്യയെ ചേര്‍ക്കുകയും ചെയ്തിരുന്നു. ഭാര്യയുമായി ചേര്‍ന്നാണ് തുക തട്ടിയെടുക്കാന്‍ സഹോദരന് ശ്രമിച്ചത്. പോളിസി ഉടമ വിദേശത്ത് മരിച്ചതായി ഇന്‍ഷുറന്‍സ് കമ്പനിക്ക് ഒരു നോട്ടീസ് ലഭിച്ചിരുന്നു. തുടര്‍ന്ന് ഭാര്യ സമര്‍പ്പിച്ച ക്ലെയിമിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്കാന് ഒരു സിവില്‍ കോടതി വിധിക്കുകയുണ്ടായി.
ഇന്‍ഷുറന്‍സ് കമ്പനിയുടെ ആവശ്യപ്രകാരം സമര്‍പ്പിച്ച അനുബന്ധ രേഖകളില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ്വെളിപ്പെട്ടത്.
