കൊച്ചി: കൊല്ലം മാമ്പഴത്തറ റിസർവ് വനത്തിൽ അതിക്രമിച്ച് കയറി ഡ്രോണ്‍ ഉപയോഗിച്ച് ഷൂട്ടിങ് നടത്തിയ കേസിൽ തിരുവനന്തപുരം സ്വദേശി അമല അനുവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഓഗസ്റ്റ് ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. അറസ്റ്റ് ചെയ്താൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണം. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്ക് രണ്ട് പേരുടെ ആൾജാമ്യവുമാണ് വ്യവസ്ഥ. എട്ട് മാസം മുമ്പ് മാമ്പഴത്തറയിലെത്തിയ അമല ഡ്രോണുകളും മറ്റ് ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. കാട്ടാനയുടെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടും. ഡ്രോൺ കണ്ട് ആന ഓടി രക്ഷപ്പെട്ടു. ഈ ദൃശ്യങ്ങൾ ഒരു യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തതിനെ തുടർന്നാണ് കേസെടുത്തത്.
Trending
- ‘തനിക്കെതിരെ പകപോക്കാൻ കരുവാക്കിയത് ട്രാഫിക് എസ്ഐയെ’; എംസി റോഡ് ഉദ്ഘാടന വിവാദത്തിൽ പ്രതികരണവുമായി മാത്യുകുഴൽനാടൻ എംഎൽഎ
- ഇസ്രയേൽ അതിക്രമങ്ങളിൽ ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് കാണിക്കരുത് ഖത്തർ പ്രധാനമന്ത്രി
- തലയരിഞ്ഞ് ഹാര്‍ദ്ദിക്കും ബുമ്രയും, നടുവൊടിച്ച് അക്സറും കുല്‍ദീപും, പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റണ്‍സ് വിജയലക്ഷ്യം
- അവാര്‍ഡ് വാങ്ങാന്‍ യുകെയില്‍, യാത്ര നഗരസഭ ചെലവില്‍; തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ലണ്ടനിൽ സ്വീകരിച്ച അവാർഡിനെ ചൊല്ലി വിവാദം
- അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം; ‘പഠനം നടന്നത് 2013ല്‍ തന്നെ’, നിലപാട് ആവര്‍ത്തിച്ച് വീണ ജോര്‍ജ്
- ആദ്യ പന്തില്‍ വിക്കറ്റുമായി ഹാര്‍ദ്ദിക്, പിന്നാലെ ബുമ്രയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്, തകര്‍ച്ചക്കുശേഷം തിരിച്ചടിയുമായി പാകിസ്ഥാൻ
- ‘രാജ്യത്തിൻ്റെ തെരുവുകളിൽ പശ്ചാത്തലമോ നിറമോ മൂലം ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ല’; കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി
- ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് പാകിസ്ഥാൻ, പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങളില്ലാതെ ഇന്ത്യ, സഞ്ജു സാംസണ് തുടരും