
മനാമ: ഘോസ്ന്‍ അല്‍ ബഹ്റൈന്‍, സന്‍വാന്‍ നഴ്സറി, അബു സുബായ് നഴ്സറി എന്നിവയുമായി സഹകരിച്ച് നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ചര്‍ ഡെവലപ്മെന്റ് (എന്‍.ഐ.എ.ഡി) ബഹ്റൈനിലെ അല്‍ ഫത്തേഹ് മസ്ജിദ് വളപ്പില്‍ 200 അക്കേഷ്യ മരങ്ങള്‍ നട്ടു.
ആയിരക്കണക്കിന് ആരാധകരെയും സന്ദര്‍ശകരെയും സ്വാഗതം ചെയ്യുന്നതും ഹരിത ഇട വികസനത്തിനും പരിസ്ഥിതി പരിപോഷണത്തിനും അനുയോജ്യവുമായ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മതപരമായ നാഴികക്കല്ലുകളിലൊന്നായ അല്‍ ഫത്തേഹ് ഗ്രാന്‍ഡ് പള്ളിയുടെ പ്രാധാന്യത്തെക്കുറിച്ച് എന്‍.ഐ.എ.ഡി. സെക്രട്ടറി ജനറല്‍ ശൈഖ മറാം ബിന്ത് ഈസ അല്‍ ഖലീഫ സംസാരിച്ചു.
മരങ്ങളുടെ എണ്ണം ഇരട്ടിയാക്കാനും പരിസ്ഥിതി സുസ്ഥിരത ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന ബഹ്റൈന്റെ ദേശീയ വനവല്‍ക്കരണ പദ്ധതിയുമായി യോജിച്ചുപോകുന്ന എല്ലാ സംരംഭങ്ങള്‍ക്കും മന്ത്രാലയത്തിന്റെ പിന്തുണയുണ്ടെന്ന് കൃഷി, മൃഗസംരക്ഷണ അണ്ടര്‍സെക്രട്ടറി അസിം അബ്ദുല്ലത്തീഫ് അബ്ദുല്ല പറഞ്ഞു.
