
മനാമ: ബഹ്റൈനിലെ മുഹറഖ് ഗവര്‍ണറേറ്റില്‍ നഗരവികസന പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കും.
പദ്ധതിയുടെ ഭാഗമായി 72 പുതിയ പൂന്തോട്ടങ്ങളും ഹരിത ഇടങ്ങളും നിര്‍മ്മിക്കും. മുഹറഖിന്റെ സാംസ്കാരിക, വാസ്തുവിദ്യാ തനിമ നിലനിര്‍ത്തിക്കൊണ്ട് നഗരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമായാണിതെന്ന് മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക്ക് പറഞ്ഞു ബഹ്റൈന്റെ ചരിത്രപരമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ഉത്തരവനുസരിച്ചാണിത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ച ഇസ അല്‍ കബീര്‍ കൊട്ടാരം പുനരുദ്ധരിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഭാഗം. ഭരണ കുടുംബത്തിന്റെ ആസ്ഥാനവും സര്‍ക്കാര്‍ കാര്യാലയവുമായിരുന്നു ഈ കൊട്ടാരം.
