തിരുവനന്തപുരം: ലോകത്തിന്റെ ഹരിതവത്കരണത്തിനും, പാരിസ്ഥിതിക സന്തുലിതാവസ്ഥക്കും തുടക്കം കുറച്ച ജപ്പാനീസ് പ്രകൃതി ശാസ്ത്രജ്ഞനായ പ്രൊഫ. അകിരാ മിയാവാക്കിയുടെ സ്മരണാർത്ഥം തലസ്ഥാനത്തും ഓർമ്മ മരം നട്ടു. ചാല ബോയ്സ് ഹൈസ്കൂൾ വളപ്പിലെ മിയാവാക്കി മാതൃക വനത്തിൽ വനം മന്ത്രി എ.കെ ശശീന്ദ്രനാണ് കേരളത്തിലും ജപ്പാനിലും ഒരു പോലെ വളരുന്ന കർപ്പൂരമരം നട്ടത്. നേച്ചർ ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. വി കെ ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്ത് ഒട്ടാകെ 40 ൽ അധികം മിയാവാക്കി വനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇതിൽ എല്ലാം ഏകദേശം 50000 രത്തോളം മരങ്ങൾ ഉണ്ട്. കേരള ഡെവലപ്മെന്റ് ഇന്നവേഷൻ ആൻഡ് സ്ട്രാറ്റജി കൗൺസിൽ മുൻകൈയെടുത്ത് നട്ടുപിടിപ്പിച്ച ചാല സ്കൂളിലെ മിയാവാക്കി വന നിർമ്മാണമാണ് ഒന്നര വർഷം മുൻപ് അകിയ മിയാവാകി വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത അവസാന പൊതുപരിപാടി. അവിടെ തന്നെയാണ് കേരളത്തിലെ മിയാവാക്കി ഓർമ്മ മരവും നട്ടത്.
നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ, ഇൻവീസ് മൾട്ടി മീഡിയ, കൾച്ചർ ഷോപ്പി, എന്നിവരങ്ങിയ കൺസോഷ്യമാണ് കേരളത്തിൽ എമ്പാടും മിയാവാക്കി വനം പ്രചരിപ്പിച്ചത്.