
മനാമ: ദേശീയ വൃക്ഷവാരത്തോടനുബന്ധിച്ച് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഗവണ്മെന്റ് ഹോസ്പിറ്റല്‍സ് അഡ്മിനിസ്ട്രേഷന് വിഭാഗം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ വൃക്ഷത്തൈകള്‍ നട്ടു.
2060ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ബഹ്റൈന്റെ കാഴ്ചപ്പാടിന്റെ ഭാഗമായി 2035ഓടെ 3.6 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ദേശീയ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗംകൂടിയാണിത്.
