മനാമ: ബഹ്റൈനില്‍ മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രാലയത്തിലെ കൃഷി, സമുദ്രവിഭവ കാര്യ വിഭാഗവും അമേരിക്കന്‍ എംബസിയും സഹകരിച്ച് വൃക്ഷത്തൈകള്‍ നട്ടു. കുതിര പരിപാലന കാര്യ അതോറിറ്റി, സതേണ്‍ ഏരിയ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ബഹ്റൈനിലുടനീളമുള്ള നഗരപ്രദേശങ്ങളില്‍ ഹരിത ഇടങ്ങള്‍ വികസിപ്പിക്കാനും വൃക്ഷത്തൈ നടീലിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗരരിലും താമസക്കാരിലും പരിസ്ഥിതി അവബോധം വളര്‍ത്താനും ലക്ഷ്യമിടുന്ന ദേശീയ വനവല്‍ക്കരണ നയം നടപ്പിലാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
അമേരിക്കന്‍ എംബസി ജീവനക്കാരും അവരുടെ കുടുംബങ്ങളും എംബസിയുടെ സാംസ്കാരിക, അക്കാദമിക് വിനിമയ പരിപാടികളുടെ പ്രതിനിധികളും മന്ത്രാലയത്തിലെയും സഹകരണ സ്ഥാപനങ്ങളിലെയും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
- നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്