മനാമ: ഫെബ്രുവരി 22 തിങ്കളാഴ്ച മുതൽ ബഹ്റൈനിൽ എത്തുന്ന യാത്രക്കാർ 3 തവണ കോവിഡ് പിസിആർ ടെസ്റ്റുകൾ നടത്തണം. കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. ഇതുപ്രകാരം ബഹ്റൈനിൽ എത്തുന്ന എല്ലാ യാത്രക്കാരും എത്തിയ ഉടനെ ആദ്യ ടെസ്റ്റ് നടത്തണം. എത്തിച്ചേർന്നത്തിന് ശേഷം അഞ്ചാം ദിവസം അടുത്ത പിസിആർ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. പത്ത് ദിവസത്തിൽ കൂടുതൽ രാജ്യത്ത് ചെലവഴിക്കുന്ന യാത്രക്കാർ 10-ാം ദിവസം മൂന്നാമത്തെ പരിശോധനയും നടത്തണം.
5, 10 ദിവസങ്ങളിൽ നടത്തേണ്ട കോവിഡ് പിസിആർ ടെസ്റ്റുകൾക്കുള്ള അപ്പോയ്ന്റ്മെന്റ് “BeAware Bahrain” അപ്ലിക്കേഷൻ ഉപയോഗിച്ച് ബുക്ക് ചെയ്യണം. നിർബന്ധിത കോവിഡ് -19 പരിശോധനയുടെ ചെലവ് യാത്രക്കാർ തന്നെ വഹിക്കേണ്ടതാണ്. രാജ്യത്ത് പിസിആർ പരിശോധനാ ചെലവ് കുറച്ചിട്ടുണ്ട്. 2 പിസിആർ ടെസ്റ്റുകൾക്കായി 40 ബഹ്റൈൻ ദിനാർ ഈടാക്കിയിരുന്നത് ഇപ്പോൾ 3 ടെസ്റ്റുകൾക്ക് 36 ബഹ്റൈൻ ദിനാറായി കുറച്ചിട്ടുണ്ട്.
Additional measures for travellers arriving into the Kingdom of Bahrain, effective from Monday, 22 February 2021#Commit4Bahrain#TeamBahrain pic.twitter.com/jk2QRSQLpa
— وزارة الصحة | مملكة البحرين 🇧🇭 (@MOH_Bahrain) February 17, 2021
ബഹ്റൈനിൽ എത്തിച്ചേരുമ്പോഴുള്ള ആദ്യ പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിക്കുന്നത് വരെ സ്വയം ഒറ്റപ്പെടലിന് വിധേയരാകണം. പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവരെ ആരോഗ്യ മന്ത്രാലയം ബന്ധപ്പെടും. കമ്മ്യൂണിറ്റിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്, യാത്രക്കാർ രാജ്യം ഉയർത്തിപ്പിടിക്കുന്ന എല്ലാ യാത്രയുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികളും അംഗീകരിക്കുന്നു എന്ന് സമ്മതിക്കുന്ന ഒരു ഉടമ്പടിയിൽ ഒപ്പിടുകയും വേണം. കൂടാതെ ‘ബിഅവെയർ ബഹ്റൈൻ’ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.