
മനാമ: ബഹ്റൈനില്‍ വ്യാജ യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു തട്ടിപ്പ് നടത്തിയ കേസില്‍ ട്രാവല്‍ ഏജന്‍സി ഉടമയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു.
ഇല്ലാത്ത യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് ഇവര്‍ ആളുകളില്‍നിന്ന് ബുക്കിംഗിനുള്ള കാശ് ഈടാക്കുകയായിരുന്നു. പിന്നീട് യാത്ര നടക്കാതെവന്നപ്പോള്‍ വഞ്ചിക്കപ്പെട്ടവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് 67കാരനായ ട്രാവല്‍ ഏജന്‍സി ഉടമയെയും 46കാരനായ കൂട്ടാളിയെയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ആന്റി ഇക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പരാതി ലഭിച്ചയുടന്‍ തന്നെ അന്വേഷിച്ചിരുന്നു. വൈകാതെ പ്രതികളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.


