കെ.എസ്.ആർ.ടി.സിയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു ഈ മാസം 17ന് യൂണിയനുകളുടെ യോഗം വിളിക്കും. തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയും യോഗത്തിൽ പങ്കെടുക്കും. ഓഗസ്റ്റ് 10 ന് ശേഷവും ജൂലൈ മാസത്തെ ശമ്പള വിതരണം വൈകുന്നതിൽ കെ.എസ്.ആർ.ടി.സി എം.ഡിക്കെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടിൽ എത്തിയിട്ടില്ല. നടപടിക്രമങ്ങൾക്ക് ശേഷം ഇന്നെങ്കിലും പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്.
നേരത്തെ നൽകിയ 123 കോടി രൂപയുടെ സഹായ അഭ്യർത്ഥന പിൻവലിച്ച് കെ.എസ്.ആർ.ടി.സി. സർക്കാരിന് പുതിയ അപേക്ഷ സമർപ്പിച്ചു. 103 കോടി രൂപയുടെ പുതിയ അഭ്യർത്ഥനയാണ് സർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. ഇത് ലഭിച്ച ശേഷമേ ശമ്പളവിതരണം സംബന്ധിച്ച് തീരുമാനമാവുകയുള്ളു.
Trending
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി

