തിരുവനന്തപുരം: കെഎസ്ആർടിസി ലേ ഓഫ് നിർദ്ദേശത്തിൽ എടുത്തുചാടി തീരുമാനം എടുക്കില്ലെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. എംഡിയുടെ നിർദ്ദേശം സർക്കാരിന് മുന്നിലെത്തിയിട്ടില്ലെന്നും വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
ജീവനക്കാരുടെ ആശങ്ക പരിഗണിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. ബെവ്കോ ഔട്ട്ലെറ്റ് നിർദ്ദേശം ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും ബസ് സ്റ്റാൻഡിലല്ല, മറിച്ച് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും ഡിപ്പോകളിലുമാണ് ഔട്ലെറ്റ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്നും ആൻ്റണി രാജു കൂട്ടിച്ചേർത്തു.