
മനാമ: ബഹ്റൈനില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗതാഗത നിയമത്തില്‍ ഭേദഗതി നിര്‍ദേശിച്ചുകൊണ്ട് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കല്‍ എന്നിവപോലെ ഉയര്‍ന്ന അപകടസാധ്യതയുള്ള നിയമലംഘനത്തിന് കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് നിയമ ഭേദഗതിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭേദഗതി ഉള്‍പ്പെട്ട ഔദ്യോഗിക മെമ്മോറാണ്ടം പാര്‍ലമെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്. പാര്‍ലമെന്റ് ഇത് ചര്‍ച്ച ചെയ്യും. ഗതാഗത നിയമത്തില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ചില വ്യവസ്ഥകളും ഭേദഗതിയിലുണ്ട്.


