
മനാമ: ഇറാന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ നിരവധി രാജ്യങ്ങളിലെ വ്യോമാതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ച സാഹചര്യത്തിലും വഴിയില്‍ കുടുങ്ങിയ 400ലധികം യാത്രക്കാരെ ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ വിജയകരമായി തിരിച്ചയച്ചു.
ബന്ധപ്പെട്ട അധികാരികളുമായി അടുത്ത ഏകോപനത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടാണ് ഗള്‍ഫ് എയര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചത്. ഈ കാലയളവില്‍ വഴിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് താമസം, ഭക്ഷണം, പതിവ് യാത്രാ അപ്ഡേറ്റുകള് എന്നിവ ഉള്‍പ്പെടെയുള്ള സഹായം ലഭിച്ചു. അതേസമയം സാഹചര്യം അനുകൂലമായാലുടന്‍ സുരക്ഷിതമായി യാത്ര തുടരാന്‍ അവരെ പ്രാപ്തരാക്കുന്നതിനായി ബദല്‍ യാത്രാ ക്രമീകരണങ്ങളും നടപ്പിലാക്കി.


