തിരുവനന്തപുരം: അനെര്‍ട്ടും കേരള അക്കാദമി ഓഫ് സ്കില്‍ എക്സലന്‍സും (KASE) സംയുക്തമായി വനിതകള്‍ക്കായി നാലു ദിവസത്തെ സൗരോര്‍ജ്ജ പരിശീലന പരിപാടി നടത്തുന്നു. ഐ.ടി.ഐ ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍, കോവിഡ്, പ്രളയം എന്നിവ മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഏക രക്ഷകര്‍ത്താ സംരക്ഷക, ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഒറ്റ പെണ്‍കുട്ടിയുടെ മാതാവ് എന്നീ വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. ജില്ലയില്‍ പരമാവധി 10 പേര്‍ക്കാണ് അവസരം. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. താല്‍പ്പര്യമുള്ളവര്‍ www.anert.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണമെന്ന് അനേര്‍ട്ട് ജില്ലാ എഞ്ചിനിയര്‍ അറിയിച്ചു. അവസാന തീയതി ഏപ്രില്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9188119431, 18004251803, 9188119401.
Trending
- പത്തനംതിട്ട കള്ളവോട്ട് കേസ്; ഒന്നാംപ്രതി അമ്പിളി അറസ്റ്റില്‍
- വിവാദ പ്രസംഗത്തില്‍ മോദിക്കെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രി
- കോഴിക്കോട് ട്രെയിനിടിച്ച് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
- പൊലീസിനെ കണ്ട് ചിതറിയോടിയ യുവാവിന്റെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തി
- കളരി പഠിക്കാനെത്തിയ ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പരിശീലകന് 64 വർഷം തടവ്
- കോഴിക്കോട്ട് പോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം
- ഐസിയു പീഡനക്കേസ് അന്വേഷണം ഉത്തരമേഖല ഐജിക്ക്; 5 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മുഖ്യമന്ത്രി
- ആലപ്പുഴയിൽ സഹോദരിയെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് സംശയം; കുഴിച്ചു പരിശോധിക്കും