തിരുവനന്തപുരം: അനെര്‍ട്ടും കേരള അക്കാദമി ഓഫ് സ്കില്‍ എക്സലന്‍സും (KASE) സംയുക്തമായി വനിതകള്‍ക്കായി നാലു ദിവസത്തെ സൗരോര്‍ജ്ജ പരിശീലന പരിപാടി നടത്തുന്നു. ഐ.ടി.ഐ ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍, കോവിഡ്, പ്രളയം എന്നിവ മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഏക രക്ഷകര്‍ത്താ സംരക്ഷക, ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഒറ്റ പെണ്‍കുട്ടിയുടെ മാതാവ് എന്നീ വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. ജില്ലയില്‍ പരമാവധി 10 പേര്‍ക്കാണ് അവസരം. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. താല്‍പ്പര്യമുള്ളവര്‍ www.anert.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണമെന്ന് അനേര്‍ട്ട് ജില്ലാ എഞ്ചിനിയര്‍ അറിയിച്ചു. അവസാന തീയതി ഏപ്രില്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9188119431, 18004251803, 9188119401.
