
മനാമ: ബഹ്റൈനില്‍ പൊതു, സ്വകാര്യ സ്കൂളുകളിലെ കമ്മ്യൂണിറ്റി പോലീസുകാര്‍ക്കും ഗാര്ഡുകള്ക്കുമായി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക് സുരക്ഷാ പരിശീലന പരിപാടി നടത്തി.
സ്കൂള്‍ പരിസരത്ത് ഗതാഗത സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഈ പരിപാടി നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്കൂള്‍ പരിസരം സുരക്ഷിതമാക്കുക, വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായി ആശയവിനിമയം മെച്ചപ്പെടുത്തുക, സ്കൂള്‍ പരിസരത്തെ ഗതാഗത നിയന്ത്രണം എന്നീ കാര്യങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു പരിശീലന പരിപാടി. സ്കൂള്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുക, സ്കൂള്‍ പരിസരത്ത് സുരക്ഷിതമായ പാര്‍ക്കിംഗ് സൗകര്യമൊരുക്കുക എന്നിവ സംബന്ധിച്ച് പങ്കെടുത്തവര്‍ക്ക് പരിശീലനം നല്കി.
കമ്മ്യൂണിറ്റി പോലീസുമായും സ്കൂള്‍ ഗാര്ഡുമാരുമായും സഹകരിക്കാനും അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കാനും എല്ലാ രക്ഷിതാക്കളോടും ഡയരക്ടറേറ്റ്അഭ്യര്ത്ഥിച്ചു.
