
മനാമ: ക്ലാസ് മുറികള്‍ക്കുള്ളിലും പുറത്തും കുട്ടികളുടെ സംരക്ഷണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് പരിശീലന പരിപാടി നടത്തി.
ആഭ്യന്തര മന്ത്രാലയത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി. ബ്ലാക്ക്മെയിലിംഗിനെതിരെ പോരാടുക, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് തടയുക, സ്കൂളുകളിലെ പീഡനം തടയുക എന്നിവയായിരുന്നു പരിപാടിയിലെ പ്രധാന വിഷയങ്ങള്‍.
കുട്ടികളെ സംരക്ഷിക്കാനും സമൂഹത്തില്‍ പ്രതിരോധശേഷി വളര്‍ത്താനും ബഹ്റൈനിലെ സ്ഥാപനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കാന്‍ ഇത്തരത്തിലുള്ള പരിശീലനം അനിവാര്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന് പറഞ്ഞു.
