ഭുവനേശ്വര്‍: ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയിലെ കാമാഖ്യനഗറിൽ പരിശീലന വിമാനം തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചു. പരിശീലകനായ സഞ്ജയ് കുമാര്‍ ഝാ, ട്രെയിനിംഗ് വിദ്യാര്‍ത്ഥിനി അനിഷാ ഫാത്തിമ എന്നവരാണ് മരിച്ചത്. സാങ്കേതിക തകരാറുകകളാണ് വിമാനം തകരാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. ധെങ്കനാല്‍ എസ് പി അനുപമാ ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ധെങ്കനാല്‍ ജില്ലയിലെ കങ്കടഹാദ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ബിരാസല്‍ എയര്‍സ്ട്രിപ്പിലാണ് അപകടം ഉണ്ടായത്. 15 മുതല്‍ 20 അടി വരെ ഉയരത്തിലെത്തിയ വിമാനം പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു.
Trending
- ‘ഫലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി
- ഷെയ്ൻ നിഗമിന്റെ ‘എൽ ക്ലാസിക്കോ’ വരുന്നു
- ഇംഗ്ലണ്ടിന് ബാറ്റിങ്; കോലി ടീമില്‍ തിരിച്ചെത്തി
- 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം ; രണ്ടാനച്ഛന് അറസ്റ്റില്‍
- ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 മാവോവാദികളെ സുരക്ഷാസേന വധിച്ചു
- എ.ഐ. പ്രതിസന്ധി വര്‍ധിപ്പിക്കും – എം.വി ഗോവിന്ദന്
- ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
- ലഹരികടത്ത് യുവാക്കള്‍ പിടിയില്‍