മനാമ: ബഹറിനിൽ ഈദ് അവധി ദിനങ്ങളിൽ എല്ലാവരുടേയും സുരക്ഷയ്ക്കായി ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും കൂടുതൽ ജാഗ്രത ഉണ്ടായിരിക്കണമെന്നും ട്രാഫിക് ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുൾ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ അറിയിച്ചു. കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി സൈക്കിൾ യാത്രക്കാരും മോട്ടോർ സൈക്കിൾ യാത്രക്കാരും തമ്മിൽ സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ ഉറപ്പ് വരുത്തുന്നതിനായി വാഹനമോടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തെറ്റായ രീതികൾ ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
♦ ബഹറിനിൽ ഈദ് അവധിദിനങ്ങൾപ്രഖ്യാപിച്ചു
♦ ബലിപെരുന്നാൾ അവധി ദിനങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളുടെ സമയക്രമങ്ങൾ പ്രഖ്യാപിച്ചു
എല്ലാ പ്രധാന റോഡുകളിലും പട്രോളിംഗ് വിന്യസിക്കുന്നതുൾപ്പെടെ സമഗ്രമായ ഗതാഗത പദ്ധതിയിലൂടെ പെരുന്നാൾ സമയത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി ട്രാഫിക് ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ അറിയിച്ചു.