
മനാമ: ബഹ്റൈനില്‍ റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജനറല്‍ ട്രാഫിക്ക് ഡയരക്ടറേറ്റ് പട്രോളിംഗ് ആരംഭിച്ചു.
അപകടകരമായ ഡ്രൈവിംഗ് ശീലങ്ങള്‍, ചുവന്ന സിഗ്നല്‍ മറികടക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം, ശ്രദ്ധ തെറ്റി വാഹനമോടിക്കല്‍ എന്നിവ നിരീക്ഷിക്കപ്പെടും. കര്‍ശനമായ നിയമനടപടികളുമുണ്ടാകും.
സദാസമയവും പ്രവര്‍ത്തിക്കുന്നതാണ് ഈ പട്രോളിംഗ്. പിഴയെ ഭയന്ന് മാത്രമല്ല, സമൂഹത്തോടുള്ള കരുതലും കണക്കിലെടുത്ത് എല്ലാവരും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് ഡയരക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു.
