
മനാമ: ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കിംഗ് ഫഹദ് കോസ് വേയിലേക്കുള്ള ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയില്‍ ഏറെനേരം വന്‍ ഗതാഗതക്കുരുക്കുണ്ടായി.
രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിലൊന്ന് റോഡിന് നടുവില്‍ സ്ഥാപിച്ച ഇരുമ്പുവേലിയിലിടിച്ച് തീപിടിച്ചു. തീ അണച്ചതായും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.


