
മനാമ: ബഹ്റൈനിലെ ഹമദ് ടൗണിലും ജനാബിയ റോഡിലും പ്രധാന ഭാഗങ്ങളില്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കാനായി പുതിയ ട്രാഫിക് ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്കി.
ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് ഹൈവേയിലെ റൗണ്ട് എബൗട്ട് 6, റൗണ്ട് എബൗട്ട് 14 എന്നിവിടങ്ങളിലെ തുരങ്കങ്ങള്‍ക്കുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശയ്ക്കും കൗണ്‍സില്‍ അംഗീകാരം നല്കി.
കൗണ്‍സില്‍ അംഗം അബ്ദുല്ല അല്‍ ദോസേരിയാണ് ഈ ശുപാര്‍ശ കൊണ്ടുവന്നത്.


