
മനാമ: ബഹ്റൈനിൽ വരാനിരിക്കുന്ന പ്രധാന പരിപാടികളുടെ മുന്നോടിയായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഗതാഗത ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു.
നവംബർ 27 മുതൽ ഡിസംബർ 1 വരെ ബഹ്റൈൻ ഇൻ്റർനാഷണൽ എൻഡുറൻസ് വില്ലേജിലും നവംബർ 26 മുതൽ 30 വരെ സിറ്റിസ്കേപ്പിലും നടക്കുന്ന ആനിമൽ പ്രൊഡക്ഷൻ ഷോയുടെ ഏഴാമത് എഡിഷൻ (മാരീ 2024), എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നവംബർ 26 മുതൽ 30 വരെ നടക്കുന്ന ജ്വല്ലറി അറേബ്യയും സെൻ്റ് അറേബ്യയും ഉൾപ്പെടെയുള്ള പ്രധാന പരിപാടികൾ
എന്നിവ പ്രമാണിച്ചാണ് ബഹ്റൈൻ ബേ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നത്. ഈ സമയത്ത്
നിർദിഷ്ട പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ജ്വല്ലറി അറേബ്യ, സിറ്റിസ്കേപ്പ് സന്ദർശകർക്ക് ബഹ്റൈൻ ഇൻ്റർനാഷണൽ സർക്യൂട്ടിൽ പി9, പി8, പി7 എന്നീ സ്ഥലങ്ങളിൽ പാർക്കിംഗ് സൗകര്യമുണ്ടായിരിക്കും. ഷട്ടിൽ ബസുകൾ വേദികളിലേക്ക് ഗതാഗതം ലഭ്യമാക്കും. എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ പി1, പി2, പി3, പി4 എന്നീ സ്ഥലങ്ങളിൽ അധിക പാർക്കിംഗ് ലഭ്യമാക്കും.
മറായിലെ സന്ദർശകർ അൽ ജസൈർ ബീച്ചിലെ പാർക്കിംഗ് ഉപയോഗിക്കണം. ഷട്ടിൽ ബസുകൾ അവരെ പരിപാടി നടക്കുന്ന വേദിയിലേക്ക് കൊണ്ടുപോകും. വണ്ടികൾ
സമയബന്ധിതമായി എത്തിച്ചേരുമെന്ന് ഉറപ്പാക്കാൻ സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് ചാനലുകളിലൂടെയും പങ്കിടുന്ന ട്രാഫിക് അപ്ഡേറ്റുകൾ പിന്തുടരാൻ ഡ്രൈവർമാരോട് ഡയറക്ടറേറ്റ് നിർദ്ദേശിച്ചു.
