കോഴിക്കോട്: വടകര മാർക്കറ്റ് റോഡിലെ കടയ്ക്കുള്ളിൽ വ്യാപാരി മരിച്ച നിലയിൽ. പലചരക്ക് കട നടത്തുന്ന അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജൻ (62) ആണ് മരിച്ചത്. കവർച്ചയ്ക്കിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.
പതിവ് സമയമായിട്ടും രാത്രിയിൽ രാജൻ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് കടയിലെത്തിയപ്പോഴാണ് രാജൻ നിലത്ത് കിടക്കുന്നത് കണ്ടത്. ഇയാളുടെ ശരീരത്തിൽ നിന്ന് മൂന്ന് പവന്റെ സ്വർണമാലയും, മോതിരവും, കടയിലുണ്ടായിരുന്ന പണവും കാണാതായതായി പൊലീസ് പറഞ്ഞു.
കഴുത്തിലും മുഖത്തും വിരലുകളിലും മുറിവേറ്റ പാടുകളുണ്ട്. ഇയാളുടെ ബൈക്കും കാണാതായി. മൃതദേഹം വടകര സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്.