
തിരുവനന്തപുരം∙ ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനരർ സ്ഥാനത്തുനിന്ന് മാറ്റി പകരം മുൻമന്ത്രി ടി.പി. രാമകൃഷ്ണനെ തൽസ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. സി.പി.എം. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗോവിന്ദൻ ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്.
എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളിൽ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഇ.പി. ജയരാജന് പരിമിതിയുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇ.പി. നടത്തിയ പ്രസ്താവനകളും പാർട്ടി പരിശോധിച്ചതായി ഗോവിന്ദൻ പറഞ്ഞു. ജയരാജനെതിരെ സ്വീകരിച്ചത് സംഘടനാ നടപടിയല്ലന്നും അദ്ദേഹം പറഞ്ഞു.

