ടൊയോട്ട എസ്യുവി ഹൈറൈഡറുടെ സിഎൻജി പതിപ്പ് വിപണിയിലെത്തി. രണ്ട് മോഡലുകളിൽ മാത്രം ലഭ്യമാകുന്ന എസ് പതിപ്പിന് 13.23 ലക്ഷം രൂപയും ജി പതിപ്പിന് 15.29 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഹൈ റൈഡറിന്റെ പെട്രോൾ പതിപ്പിനേക്കാൾ 95,000 രൂപ കൂടുതലായിരിക്കും സിഎൻജി പതിപ്പിന്.
മാരുതിയുടെ എർട്ടിഗ, എക്സ് എൽ 6 മോഡലുകളിലെ 1.5 ലീറ്റർ കെ15സി 4 സിലിൻഡർ എൻജിനാണ് ഹൈറൈഡറിലും. ഈ എൻജിൻ 88 ബിഎച്ച്പി കരുത്തും 121.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഒരു കിലോഗ്രാം സിഎൻജിയിൽ വാഹനം 26.6 കിലോമീറ്റർ സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പൂർണ്ണമായും എൽഇഡി ക്രമീകരിച്ച ഹെഡ് ലാമ്പ്, 17 ഇഞ്ച് അലോയ് വീലുകൾ, വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ചേർന്ന പാക്കേജാണ് അർബൻ ക്രൂയിസർ ഹൈ റൈഡർ സിഎൻജി.