കൊച്ചി : സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ടൊവിനോ ആശുപത്രി വിട്ടത്. ആശുപത്രി വിട്ട ടൊവിനോ ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തു. ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച എല്ലാവർക്കും നന്ദിയറിയിക്കുന്നുവെന്നും ടൊവിനോ പറഞ്ഞു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ടൊവിനോയ്ക്ക് അപകടം ഉണ്ടായത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയുടെ വയറിന് പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റിട്ടും ടൊവിനോ ചിത്രീകരണം തുടര്‍ന്നു. പിന്നീട് കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ടൊവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.