ശ്രീനഗര്‍: ജമ്മുകശ്മീരിലെ വിനോദശഞ്ചാര മേഖല ഉണര്‍വ്വിന്റെ പാതയില്‍. ജമ്മുകശ്മീര്‍ വിനോദസഞ്ചാര വകുപ്പും സ്വകാര്യ ടൂര്‍ കമ്പനികളും സംയുക്തമായി പദ്ധതികള്‍ക്ക് രൂപം നല്കിക്കൊണ്ടിരിക്കുകയാണ്. ജമ്മുകശ്മീര്‍ വിനോദസഞ്ചാര വകുപ്പ് മേധാവി നിസാര്‍ അഹമദ് വാനിയും ട്രാവല്‍ ഏജന്റ്സ് അസോസിയേഷന് ഓഫ് കശ്മീര്‍(ടി.എ.എ.കെ) അദ്ധ്യക്ഷന്‍ ഫറൂഖ് എ കുത്ലൂവും സംയുക്തമായിട്ടാണ് യോഗം വിളിച്ചത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന്, കേബിള്‍ കാര്‍ കോര്പ്പറേഷന്, ഹോർട്ടി കൾച്ചർ വകുപ്പ്, ലേക്സ് ആന്റ് വാട്ടര്‍വേയ്സ് വകുപ്പ്, മറ്റ് ടൂറിസം അനുബന്ധവകുപ്പുകള്‍ എന്നിവയുടെ ചുമതലക്കാരും യോഗത്തില്‍ പങ്കെടുത്തു. ജമ്മുകശ്മീര്‍ മേഖലയിലെ റോഡ് വികസനങ്ങള്‍ അതിവേഗം പൂര്ത്തിയായതിന്റേയും ലഡാക്ക്-ലേ വിമാനത്താവള നവീകരണത്തിന്റേയും പശ്ചാത്തലത്തിലാണ് തീരുമാനം.
മലയോര മേഖലയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കുള്ള താമസ സംവിധാനം, പൊതു ശൗചാലയങ്ങളും മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനവും വികസിപ്പിച്ചു കൊണ്ടിരിക്കുന്നതായി സംയുക്ത യോഗം വിലയിരുത്തി.