
മനാമ: സാംസ്കാരിക ടൂറിസം വികസിപ്പിക്കാനും മനാമ നഗരത്തിന്റെ വിശിഷ്ട വിനോദസഞ്ചാര കേന്ദ്ര പദവി ശക്തിപ്പെടുത്താനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ടൂറിസം മന്ത്രാലയം കാനൂ മ്യൂസിയവുമായി സഹകരണ ധാരണാപത്രം ഒപ്പുവെച്ചു.
മനാമയുടെ ദേശീയ സ്വത്വത്തെയും തലസ്ഥാനത്തിന്റെ സാംസ്കാരിക സമ്പത്തിനെയും ഉയര്‍ത്തിക്കാട്ടുന്ന സംയുക്ത പരിപാടികളിലൂടെയും സംരംഭങ്ങളിലൂടെയും സാംസ്കാരിക, പൈതൃക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക, മന്ത്രാലയത്തിന്റെ ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മ്യൂസിയത്തെ ഉള്‍പ്പെടുത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
മനാമ സൂഖിന്റെ പുനര്‍വികസന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ധാരണാപത്രം ഒപ്പുവെച്ചതെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി പറഞ്ഞു.


