മനാമ: ബഹ്റൈനില്‍ ടൂറിസം മേഖലയ്ക്ക് ഊര്‍ജം പകരുക എന്ന ലക്ഷ്യത്തോടെ 2024നും 2026നുമിടയില്‍ 16 പുതിയ ഹോട്ടലുകള്‍ തുറക്കും. ബഹ്റൈന്‍ ഇക്കണോമിക് ഡവലപ്മെന്റ് ബോര്‍ഡ് (ഇ.ഡി.ബി) സംഘടിപ്പിച്ച ഗേറ്റ്വേ ഗള്‍ഫ് 2024 ഫോറത്തില്‍ നടന്ന ചര്‍ച്ചാ പാനലില്‍ പങ്കെടുക്കവെ ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫിയാണ് ഇക്കാര്യം അറിയിച്ചത്.
ലോകപ്രശസ്ത ഹോട്ടല്‍ ശൃംഖലകളാണ് വൈവിധ്യമാര്‍ന്ന പുതിയ ഹോട്ടലുകള്‍ തുറക്കുന്നത്. ഈ വിപുലീകരണത്തിലൂടെ 3,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ കൂടി വരുമെന്ന് മന്ത്രി പറഞ്ഞു. വൈവിധ്യമാര്‍ന്ന യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഒരു മികച്ച ടൂറിസം കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ പദവി ശക്തിപ്പെടുത്താനും ഈ വിപുലീകരണം സഹായിക്കും. ബഹ്റൈനില്‍ അനുകൂലമായ ഒരു ബിസിനസ് അന്തരീക്ഷമാണുള്ളത്. നിക്ഷേപ പ്രോത്സാഹനങ്ങളും പിന്തുണാ നടപടികളും ഉയര്‍ന്ന നിലവാരമുള്ള ഹോട്ടല്‍ പ്രോജക്ടുകളെ ആകര്‍ഷിച്ചിട്ടുണ്ട്. ഇത് ബഹ്റൈനിലെ ടൂറിസം അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
