
മനാമ: ബഹ്റൈനിൽ ലൈസൻസില്ലാതെ പിറ്റ്-ബുൾ ടെറിയർ, മാസ്റ്റിഫ് തുടങ്ങിയ നായ്ക്കളുടെ ഇനങ്ങളുൾപ്പെടെ വിചിത്രവും അപകടകരവുമായ വളർത്തുമൃഗങ്ങളെ കൈവശം വെക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാൻ ശുപാർശ. പുതിയ നിർദ്ദിഷ്ട നിയമപ്രകാരം ജീവപര്യന്തം തടവും 70,000 ദിനാർ വരെ പിഴയുമായിരിക്കും ലഭിക്കുക. പാർലമെൻ്റിൻ്റെ സാമ്പത്തിക കാര്യ സമിതി ചെയർമാൻ അഹമ്മദ് അൽ സലൂമിൻ്റെ നേതൃത്വത്തിൽ അഞ്ച് സാമാജികർ ചേർന്നാണ് ഔദ്യോഗിക അനുമതിയില്ലാതെ അപകടകരമായ മൃഗങ്ങളെ കൈവശം വെക്കുന്നത് നിരോധിക്കാനുള്ള കരട് നിയമം തയ്യാറാക്കിയത്.
