തിരുവനന്തപുരം : കൊറോണ രോഗിയെ പീഡിപ്പിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. സംഭവത്തെപ്പറ്റി അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ രാത്രിയിലാണ് പത്തനംതിട്ടയിൽ കൊറോണ ബാധിതയായ യുവതി ആംബുിലൻസിനുള്ളൽ പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ആംബുലൻസ് ഡ്രൈവർ നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏത് സാഹചര്യത്തിലാണ് രോഗിയെ ഒറ്റയ്ക്ക് കൊണ്ട് പോകേണ്ടി വന്നതെന്ന് അന്വേഷിക്കും. ആംബുലൻസിൽ രോഗി ഒറ്റയ്ക്കായി പോകുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ സംവിധാനം ഉണ്ടാക്കും. ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ഏജൻസിയോട് അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. തികച്ചും അപ്രതീക്ഷിതമായ സംഭവമാണ് ഉണ്ടായത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഒരിക്കലം സംഭവിക്കാൻ പാടില്ലാത്തതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.


