മനാമ: ഒബിഎച്ച് ടുഗെദർ വി കെയർ സംഘടിപ്പിച്ച ഭക്ഷ്യ കിറ്റ് വിതരണം ഉമ്മൽ ഹസ്സത്തിൽ വച്ച് നടന്നു. അദിലിയ എംപി അമർ അൽ ബന്നായി, ക്യാപിറ്റൽ ഗവർണറേറ്റ് സ്റ്റാറ്റിക്സ് ആൻഡ് പ്രോജക്ട് തലവൻ യൂസഫ് ലോറി എന്നിവർ കിറ്റുകൾ വിതരണംചെയ്തു. ടുഗെദർ വി കെയറിൻറെ ചാരിറ്റി പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടു വിവിധ രാജ്യങ്ങളിലെ സംഘടനകൾ പ്രശസ്തി പത്രം നൽകി.
ഈ കോവിഡ് പ്രതിസന്ധിയിൽ ക്യാപിറ്റൽ ഗവർണറേറ്റും ഒബിഎച്ച് ടുഗെദർ വി കെയറും സ്വദേശി-വിദേശി വ്യത്യാസമില്ലാതെ ഏറ്റവും മികച്ച ചാരിറ്റി പ്രവർത്തനങ്ങൾ ആണ് നടത്തിയത്. ഒബിഎച്ച് ജനറൽ മാനേജർ ആൻറണി പൗലോസ്, സ്റ്റാർവിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, നടിയും നർത്തകിയുമായ സ്നേഹ അജിത്ത്, ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി ജോബ് ജോസഫ് ഉൾപ്പെടെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികൾ പങ്കെടുത്തു.