പ്രകൃതിതൻ തുലാവർഷ സമൃദ്ധിയിൽ കാടിറങ്ങി വന്ന കൊമ്പന്മാർ നാടുവാഴും ദേവീദേവന്മാരുടെ ഉത്തമ പീഠമായി മാറുമ്പോൾ ആ കാഴ്ച നാടിനും നാട്ടാർക്കും പൂര പ്രേമികൾക്കും വാനോളം ആവേശം തന്നെ . ആന കേരളം അടക്കിവാഴുന്ന പൂര നായകന്മാർ നാടിൻറെ വിസ്മയങ്ങളാകുമ്പോൾ. ആന കേരളത്തിൻ്റെ മാതംഗ ശാസ്ത്രങ്ങൾ വിളിച്ചുപറയുന്ന തമ്പുരാൻ മാരെയും തമ്പുരാട്ടി മാരെയും നാട്ടിൽ ഉത്സവങ്ങളും ആചാരങ്ങളും ഉയർത്തിപ്പിടിക്കാൻ.കൈയ്യിൽ കാരക്കോലുമായി കരിവീരനെ ഒരു ദൈവമായി വണങ്ങുന്നവർ.
ആനയെ പരിപാലിക്കുന്നത് ജന്മപുണ്യമായി അമ്മയെന്നതു പോൽ കരുതുന്നവർ .ദൂരെ ദേശത്തെങ്ങോ ഒരു ചങ്ങലകിലുക്കത്തിനായി കാതോർക്കുന്ന യുവത്വത്തിന്റെ കാവൽക്കാർ. മനസ്സിൽ മായാത്ത ദൃശ്യങ്ങൾ നൽകി. പൂരപ്പറമ്പിൽ നിന്നും ഓർമ്മയായി പടിയിറങ്ങുന്നവർ. അവർക്കായി ഈ ഗജദിനം…
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
സ്പെഷ്യൽ റിപ്പോർട്ട്
കൃഷ്ണ പ്രസാദ്
സ്റ്റാർ വിഷൻ ന്യൂസ്