ടൈം മാഗസിൻ വുമൺ 2022 ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട് അഫ്ഗാൻ മാധ്യമ പ്രവർത്തക സാഹ്റ ജോയ.
സാഹ്റ ജോയയുടെ ഏറെ ലോകശ്രദ്ധ പിടിച്ചുപറ്റിയ റിപ്പോർട്ട് ആയിരുന്നു അഫ്ഗാൻ വനിതകളുടെ ജീവിതത്തെ പറ്റി സാഹ്റ തയ്യാറാക്കിയത്. എത്ര ദുസ്സഹമായ ജീവിതമാണ് അഫ്ഗാൻ വനിതകൾ നയിക്കുന്നതെന്ന് അവർ ലോകത്തോട് വിളിച്ചു പറഞ്ഞു. ഇപ്പോൾ യുകെയിൽ അഭയാർത്ഥിയായി താമസിക്കുകയാണ് സാഹ്റ.
ടൈം മാഗസിന്റെ 2022ലെ വുമൻ ഓഫ് ദ് ഇയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സാഹ്റ ജോയ ഇപ്പോൾ. താലിബാനു കീഴിലുള്ള സ്ത്രീകളുടെ ജീവിതം എത്ര ദുസ്സഹമാണെന്ന് റിപ്പോർട്ടുകളിലൂടെ അവർ ലോകത്തോട് വിളിച്ചു പറഞ്ഞു. യുകെയിൽ നിന്ന് ഇപ്പോഴും അഫ്ഗാൻ വനിതകൾക്കായി പ്രവർത്തിക്കുകയാണ് സാഹ്റ. അഫ്ഗാനിസ്ഥാനിലെ വനിതാ മാധ്യമ പ്രവർത്തകരുടെ സംഘം നൽകുന്ന റിപ്പോർട്ടുകൾ യുകെയിൽ നിന്നാണ് ജോയ പ്രസിദ്ധീകരിക്കുന്നത്. 2021 ഓഗസ്റ്റില്‍ അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ സ്ത്രീകളുടെ ജീവിതം ദുരിതപൂർണമായി.
താലിബാന്റെ ഭരണത്തിൽ വിവാഹ മോചിതരായ സ്ത്രീകളും വനിതാ പൊലീസ് ഓഫിസർമാരും നേരിട്ട ആക്രമണങ്ങളെ കുറിച്ച് സാഹ്റ തുറന്നെഴുതി. കാബൂളിൻ നിന്നും ലണ്ടനിലെത്തിയ ശേഷവും താലിബാനെതിരെ തന്റെ പോരാട്ടം തുടരുകയാണ് സാഹ്റ. 2020 ലാണ് സാഹ്റ വാർത്ത ഏജൻസി തുടങ്ങിയത്. റുക്ഷാന വാർത്താ ഏജൻസി എന്ന പേരിട്ടിരിക്കുന്ന വാർത്ത ഏജൻസി അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ വാർത്താ ഏജൻസിയാണ്.
