
മനാമ: ബഹ്റൈനില്‍ ടൈംഷെയര്‍ നിയമം കര്‍ശനമാക്കിക്കൊണ്ടുള്ള 36ാം ആര്‍ട്ടിക്കിള്‍ നിയമഭേദഗതിക്ക് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അംഗീകാരം നല്കി ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് ടൈംഷെയര്‍ അമിതമായി വിറ്റഴിക്കുക, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുക എന്നീ നിയമലംഘനങ്ങള്‍ നടത്തിയാല്‍ 50,000 ദിനാര്‍ പിഴയും ലൈസന്‍സ് സസ്പെന്ഷനുമുള്പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കും. ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഭേദഗതി ചെയ്തുകൊണ്ട് ശൂറ കൗണ്‍സിലും പ്രതിനിധിസഭയും അംഗീകരിച്ച 2025 (1) നിയമത്തിനാണ് രാജാവ് അംഗീകാരം നല്‍കിയത്. എല്ലാ ടൈംഷെയര്‍ പ്രൊജക്ടുകള്‍ക്കും ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള, ലൈസന്‍സുള്ള ഒരു മാനേജര്‍ ഉണ്ടായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു.
