
കല്‍പ്പറ്റ: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്ന് ചീരാല്‍ മേഖലയില്‍ രണ്ടുമാസത്തോളമായി ഭീതി വിതച്ച പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി.
പുലിയെ കുപ്പാടി മൃഗസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നിരുന്നു. നമ്പ്യാര്‍കുന്ന് കല്ലൂര്‍ ശ്മശാനത്തിനടുത്തു വെച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ആദ്യം വെച്ച കൂട്ടില്‍ പുലി കുടുങ്ങാത്തതിനെത്തുടര്ന്ന് രണ്ടാമത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്.
കെണിയില്‍ കുടുങ്ങുന്നതിനു മുമ്പ് സമീപത്തെ ഒരു വീട്ടിലെ കോഴിയെ പുലി പിടികൂടിയിരുന്നു. ബഹളംവെച്ചതിനെത്തുടര്‍ന്ന് ഇവിടെനിന്ന് പോയ പുലിയാണ് പിന്നാലെ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത്. കുപ്പാടി മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിച്ച് പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് വനംവകുപ്പ് ഒരുങ്ങുന്നത്. 11 വളര്‍ത്തുമൃഗങ്ങളെയാണ് പ്രദേശത്ത് പുലി ആക്രമിച്ചത്. ഇതില്‍ ആറു വളര്‍ത്തുമൃഗങ്ങള്‍ ചത്തു.
