
മനാമ: ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് (ഐ.എല്‍.എ) സംഘടിപ്പിക്കുന്ന ദാണ്ഡിയ നൈറ്റ് 2024ന്റെ ടിക്കറ്റുകള്‍ പുറത്തിറക്കി. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച വൈകിട്ട് 5.30 നാണ് പരിപാടി ആരംഭിച്ചത്. മുഖ്യാതിഥി ജൂസര്‍ റൂപ്പര്‍ വാല, മുഹമ്മദ് സാക്കി, ഹമദാന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മാധ്യമ പങ്കാളികളായ സ്റ്റാര്‍വിഷന്‍ മീഡിയ, സലാം ബഹ്റൈന്‍, ബഹ്റൈന്‍ ദിസ് മന്ത്, ദി 973 ഷോ എന്നിവ ഈ സുപ്രധാന സന്ദര്‍ഭം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

സാമൂഹ്യ ഐക്യം, സംസ്കാരം, ഇന്ത്യന്‍ ലേഡീസ് അസോസിയേഷനെ നിലനിര്‍ത്തുന്ന ചൈതന്യം എന്നിവയുടെ ഊര്‍ജ്ജസ്വലമായ ആഘോഷമായിരിക്കും ദണ്ഡിയ നൈറ്റ് 2024. നൃത്തം, സംഗീതം, ഒത്തൊരുമയുടെ സന്തോഷകരമായ നിമിഷങ്ങള്‍ എന്നിവയിലൂടെ സമ്പന്നമായ പൈതൃകം ആഘോഷിക്കാന്‍ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള വ്യക്തികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ പരിപാടി വര്‍ഷങ്ങളായി നടന്നുവരുന്നുണ്ട്.
ബെംകോ, ബി.എഫ്.സി, ഐവേള്‍ഡ്, ഫസ്റ്റ് മോട്ടോഴ്സ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ഷിഫ അല്‍ ജസീറ, കെവല്‍റാം, ശ്രീസൂക്യ, മലബാര്‍ ഗോള്‍ഡ് തുടങ്ങിയ പ്രമുഖ സ്പോണ്‍സര്‍മാരുടെ ഉദാരമായ പിന്തുണയിലൂടെയാണ് ഈ വര്‍ഷത്തെ ദണ്ഡിയ നൈറ്റ് നടത്തുന്നത്. പരിപാടിക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കുന്ന സ്പോണ്സര്മാര്ക്ക് ഐ.എല്‍.എ. അഗാധമായ നന്ദി അറിയിച്ചു.
ഈ വര്‍ഷത്തെ പരിപാടിയില്‍ ദുബായില്‍ നിന്നുള്ള ഡി.ജെ. രാഹുല്‍ പോലുള്ളവരുടെ ആവേശകരമായ പങ്കാളിത്തങ്ങളുണ്ടാകും. അദ്ദേഹം ഊര്‍ജ്ജവും ആശ്ചര്യങ്ങളും നിറഞ്ഞ ഒരു സായാഹ്നമൊരുക്കും. സ്പോണ്‍സര്‍മാരുടെയും ഐ.എല്‍.എ. അംഗങ്ങളായ വനിതാ സംരംഭകരുടെയും വിവിധ കിയോസ്കുകളും മികച്ച സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മത്സരങ്ങളുമുണ്ടാകും. ഐ വേള്‍ഡിന്റെ സഹായത്തോടെ ഐഫോണ്‍ 15 അടക്കമുള്ള സമ്മാനങ്ങള്‍ ഉള്‍പ്പെടുന്ന മെഗാ നറുക്കെടുപ്പുമുണ്ടാകും.
ടിക്കറ്റ് 5 ദിനാര്‍ നിരക്കില്‍ 2024 സെപ്റ്റംബര്‍ 16 വരെ ലഭ്യമാണ്. ഒരു ഗ്രൂപ്പ് ഡിസ്കൗണ്ട് വാഗ്ദാനമുണ്ട്- 10 ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് 1 അധിക ടിക്കറ്റ് സൗജന്യമായി ലഭിക്കും. സെപ്റ്റംബര്‍ 16ന് ശേഷം ടിക്കറ്റ് നിരക്ക് 7 ദിനാറായി ഉയരും. ടിക്കറ്റുകള്‍ ഓണ്‍ലൈനിലും ക്യു ലിങ്കിലും ലഭ്യമാണ്. പരിപാടിയില്‍നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും സഹായം ആവശ്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും വിനിയോഗിക്കാനായി ഐ.എല്‍.എ. സ്നേഹ കിഡ്സിന് നല്‍കും.

ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങുന്നതിന് സന്ദര്‍ശിക്കുക: https://events.q-tickets.com/bahrain/eventdetails/5989237390/ila-dandiya-2024
ലുലു ഫുഡ് കോര്‍ട്ട് ഒരുക്കിയ രുചികരമായ നവരാത്രി വിഭവങ്ങളുമായാണ് ടിക്കറ്റ് പുറത്തിറക്കല്‍ ചടങ്ങ് സമാപിച്ചത്.
ദണ്ഡിയ നൈറ്റ് 2024 അവിസ്മരണീയമായ ഒരു ആഘോഷമായിരിക്കും, ഒരു മഹത്തായ ലക്ഷ്യത്തിനായി സംഭാവന ചെയ്യുന്നതില്‍ പങ്കാളികളാകാനും പുതിയ ഓര്‍മ്മകള്‍ സൃഷ്ടിക്കാനും എല്ലാവരെയും ക്ഷണിക്കുന്നതായി ഐ.എല്‍.എ. ഭാരവാഹികള്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.എല്‍.എയുമായി 97333560046 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
