തൃശൂർ: ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗബാധ. ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് രോഗബാധയുണ്ടായതായി പരിശോധനയിൽ സ്ഥിരീകരിച്ചത്. ദില്ലിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് രണ്ടാമതും പോസിറ്റീവാണെന്നത് വ്യക്തമായത്. ഇവർക്ക് ഇതുവരെയും രോഗലക്ഷണങ്ങളൊന്നുമില്ല. വാക്സീൻ എടുത്തിട്ടില്ല. ആരോഗ്യനിലയിൽ യാതൊരു കുഴപ്പങ്ങളുമില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണെന്ന് തൃശൂർ ഡിഎംഒ ഡോ.കെ.ജെ.റീന അറിയിച്ചു.
Trending
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം